Thursday, May 9, 2024
spot_img

കശ്മീര്‍ വിഷയം: പാക് പാര്‍ലമെന്‍റിന്‍റെ അടിയന്തര സംയുക്ത യോഗത്തില്‍ നിന്ന് ഒളിച്ചോടി ഇമ്രാന്‍ ഖാന്‍; സഭയില്‍ വന്‍ബഹളം

ഇസ്ലാമാബാദ്: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന്‍റെ അലയൊലികള്‍ പാക്കിസ്ഥാനില്‍ അടങ്ങുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്‍റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്‍റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുങ്ങി.

ഇതോടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രി എത്തില്ലെന്ന് അറിഞ്ഞതോടെ സ്പീക്കര്‍ ചേംബറില്‍ നിന്ന് പുറപ്പെടും മുന്‍പ് തന്നെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ഇതോടെ നടപടികള്‍ നിര്‍ത്തിവച്ചു. പാക് പ്രസിഡന്‍റ് ആരിഫ് അല്‍വിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാല്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടക്കമുള്ളവരാണ്.

രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ നീക്കത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്ത് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ നീക്കത്തെ ”സാധ്യമായ എല്ലാ തരത്തിലും പ്രതിരോധിക്കു”മെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്‍റെ വാദം.

കശ്മീരെന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തര്‍ക്കഭൂമിയാണെന്നും പാകിസ്ഥാന്‍ വാദിക്കുന്നുണ്ട്. അത്തരത്തിലുള്ള മേഖലയുടെ സവിശേഷാധികാരം എടുത്തുകളയുന്നത് രാജ്യാന്തരതലത്തില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന നടപടിയാണെന്നാണ് പാകിസ്ഥാന്‍റെ അവകാശവാദം. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ഇന്ത്യ കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കി

Related Articles

Latest Articles