Tuesday, December 30, 2025

ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍; സെന്‍സെക്‌സ ക്ലോസ് ചെയ്ത് 684.64 പോയന്റ് നേട്ടത്തിൽ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയെ അപ്രസക്തമാക്കി 1400 ലേറെ പോയന്റ് മുന്നേറ്റത്തില്‍ തുടക്കമിട്ട സെന്‍സെക്‌സ് 684.64 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,185 നിലവാരത്തില്‍ എത്തി. 171.40 പോയന്റാണ് നേട്ടം.

പണപ്പെരുപ്പം ആഗോളതലത്തില്‍ ചര്‍ച്ചാ വിഷയമാതോടെ കനത്ത ചാഞ്ചാട്ടമാണ് യുഎസ് സൂചികകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. അതേസമയം, രാജ്യത്തെ ഊര്‍ജം, ഐടി കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ സൂചികകള്‍ക്ക് കരുത്തായി. എന്നിരുന്നാലും വന്‍കിട ഓഹരികളില്‍മാത്രം നേട്ടം ഒതുങ്ങുകയുംചെയ്തു.

Related Articles

Latest Articles