Friday, May 31, 2024
spot_img

കിഫ്‌ബിക്കെതിരായ ഇ ഡി അന്വേഷണം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു

കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിനെതിരെ കെ കെ ശൈലജ അടക്കം അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ഹർജി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു

കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നീ എംഎൽഎമാരാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ഇ ഡിയുടേത് അനാവശ്യ കടന്നുകയറ്റമാണെന്നും ഇടപെടലുകൾ വികസനത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Related Articles

Latest Articles