Wednesday, May 15, 2024
spot_img

ഓഹരിവിപണി നേട്ടത്തിൽ: സെന്‍സെക്‌സ് 6435 പോയന്‍റ് ഉയര്‍ന്നു; നിഫ്റ്റി 12,200 ല്‍

മുംബൈ: ഇറാന്‍-യുഎസ് സംഘര്‍ഷ ഭീതിയില്‍ അയവുവന്നതോടെ ഓഹരി വിപണി മികച്ച നേട്ടത്തില്‍. സെന്‍സെക്‌സ് 1.55 ശതമാനം ഉയര്‍ന്ന് 41,452.35ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തില്‍ 12,215.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക ആറുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മിഡ് ക്യാപ് സൂചികയും മികച്ച നേട്ടമുണ്ടാക്കി.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. എംആന്‍ഡ്എം, ഇന്‍ഡസിന്റ് ബാങ്ക്, മാരുതി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, എല്‍ആന്‍ടി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സണ്‍ ഫാര്‍മ, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Related Articles

Latest Articles