Monday, April 29, 2024
spot_img

വിദഗ്ധ പതോളജിസ്റ്റുകള്‍ പങ്കെടുക്കുന്ന ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി ജനുവരി 11 ന് ആര്‍ സി സിയില്‍

തിരുവന്തപുരം : ആര്‍ സി സി യില്‍ ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നു..ആര്‍ സി സി യിലെ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറുകളുടെ പതോളജിയെക്കുറിച്ച് പതോളജി വിഭാഗം ജനുവരി 11 നാണ് ഏകദിന മെഡിക്കല്‍ വിദ്യാഭ്യസ പരിപാടി സംഘടിപ്പിക്കുന്നത്…ഇമ്യൂണോഹിസ്‌റ്റോകെമിസ്ട്രി,മോളിക്യുലര്‍ പതോളജി എന്നിവ ഉപയോഗപ്പെടുത്തികൊണ്ട് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറുകള്‍ സ്ഥിരീകരിക്കുന്നതിനെക്കുറിച്ചും രോഗ നിര്‍ണയത്തിലെ പുതിയ പ്രവണതകളെ കുറിച്ചും ഏക ദിന വിദ്യാഭ്യാസ പരിപാടിയില്‍ ചര്‍ച്ച നടത്തും..

ഇന്ത്യയില്‍ നി്ന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.യു എസ് എയിലെ മേയോ ക്ലിനിക്കിലെ അനട്ടമി ആന്‍ഡ് ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പതോളജി വിഭാഗം പ്രൊഫസ്സര്‍ ഡോ.ജോക്വിന്‍ ജെ ഗാര്‍സിയ,മുംബൈ ടാറ്റ മെമ്മോറിയല്‍ ഹോസ്്പിറ്റലിലെ മുന്‍ പ്രൊഫസര്‍ ഡോ.ശുഭദാ കേന്‍,ഡോ.മുനിതാ ബാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.കൂടാതെ,പതോളജി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്കും,കണ്‍സള്‍ട്ടന്‌റുകള്‍ക്കും വേണ്ടി സ്ലൈഡ്ഡ് പ്രസന്റേഷന്‍ മത്സരവുമുണ്ട്്.തൈറോയ്ഡ്,ഉമിനീര്‍ ഗ്രന്ഥി,സൈനസ്,വായ് തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറുകളുടെ പതോളജിയെ കുറിച്ച് വിദഗ്ധര്‍ സംസാരിക്കും.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം പതോളജിസ്റ്റുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ആര്‍ സി സി ഡയറക്ടര്‍ ഡോ രേഖ എ നായര്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles