Tuesday, September 22, 2026

സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ല;വകുപ്പുമാറ്റം അം​ഗീകരിച്ച് തമിഴ്നാട് ​ഗവർണർ

ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാകില്ലെന്ന് തമിഴ്നാട് ​ഗവർണർ. വകുപ്പ് കൈമാറ്റം അംഗീകരിച്ചിരിക്കുകയാണ് തമിഴ്നാട് ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്ന് ​തമിഴ് നാട് ഗവർണർ വ്യക്തമാക്കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറുമെന്നാണ് സൂചന.

അതേസമയം ഇഡി അറസ്റ്റ് ചെയത സെന്തിൽ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ മൂന്ന് ദിവസത്തിന് ശേഷം എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം .എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂയെന്ന് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.

Related Articles

Latest Articles