അശ്ലീല വീഡിയോകൾ നിർമ്മിച്ച് പോൺ സൈറ്റുകളിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിൽ. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം.ആംബർപേട്ട് പോലീസ് ഐടി നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്ന് ലൈവ് സ്ട്രീമിങ്ങിനുപയോഗിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തു.
സ്വീറ്റി തെലുങ്ക് കപ്പിൾ 2027 എന്ന പേരിൽ അശ്‌ളീല സൈറ്റുകളിൽ അക്കൗണ്ട് തുടങ്ങിയ ദമ്പതികൾ ലൈവ് സ്ട്രീം കാണുന്നതിന് 2,000 രൂപയും റെക്കോർഡ് ചെയ്ത ക്ലിപ്പുകൾക്ക് 500 രൂപയും കാഴ്ചക്കാരിൽ നിന്ന് ഈടാക്കിയിരുന്നു.
ഈസ്റ്റ് സോൺ ടാസ്‌ക് ഫോഴ്‌സിന്റെ കണക്കനുസരിച്ച്, ദമ്പതികൾക്ക് ബി.ടെക് പഠിക്കുന്ന ഒരു മകനും ഇന്റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ഒരു മകളുമുണ്ട്. ഇരുവർക്കും മാതാപിതാക്കളുടെ നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് അറിയില്ലായിരുന്നു. നാല് മാസത്തോളമായി ദമ്പതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം.

