Wednesday, December 17, 2025

ഇനി എന്റെ ജീവിതത്തിൽ ഉള്ളത് മകനാണ്! അവന് സംരക്ഷണം ഒരുക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്; ഇനി ഒരു വിവാഹമുണ്ടാകില്ല, എന്റെ മകൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്: വേർപിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ

സീരിയൽ ആരാധകരുടെ പ്രിയ താരം അനുശ്രീയെന്ന പ്രകൃതിയുടെ വിശേഷങ്ങൾ ഇപ്പോഴും ശ്രദ്ധേയമാകാറുണ്ട്. താരത്തിന്റെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ഇവരുടേത്. ഈയിടെ ഇവർക്ക് ഒരു മകനും ജനിച്ചിരുന്നു.

താനും വിഷ്ണുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും തങ്ങൾ പിരിഞ്ഞെന്നും അനുശ്രീ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പൂർണമായും വിഷ്ണുവിൽ നിന്ന് അകന്നു കഴിയുകയാണ് അനുശ്രീ. എന്നാൽ, തനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്ന് താരമിപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അനുശ്രീ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. നല്ലൊരു ഓപ്‌ഷൻ വന്നാലും താൻ മറ്റൊരു വിവാഹത്തിനില്ലെന്നാണ് അനുശ്രീ പറയുന്നത്.

‘ഇനി എന്റെ ജീവിതത്തിൽ ഉള്ളത് മകനാണ്. അവന് സംരക്ഷണം ഒരുക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്. അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. വിഷ്ണുവുമായി ഒന്നിക്കാന്‍ പറ്റുന്ന സാഹചര്യമുള്ളിടത്തെ പ്രതീക്ഷ വെച്ചിട്ട് കാര്യമുള്ളൂ. അല്ലാത്തയിടത്ത് പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കില്ലായെന്നത് ഇതുവരെയുള്ള ജീവിതത്തിൽ മനസിലായി’, അനുശ്രീ പറയുന്നു.

Related Articles

Latest Articles