Saturday, December 27, 2025

നടി സെറീന വഹാബിന് കോവിഡ്

മുംബെെ: നടി സെറീന വഹാബിനെ കോവിഡ് ബാധയെ തുടർന്ന് മുംബെെ ലിവാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. കൊവിഡ് ചികിത്സ തുടരുന്നുണ്ട്.

Related Articles

Latest Articles