Saturday, October 24, 2026

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച! മികച്ച തിരക്കഥാകൃത്തിന് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം, തെറ്റ് സമ്മതിച്ച് അധികൃതർ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പുറത്തിറക്കുന്ന പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച. സംസ്ഥാനത്തെ മികച്ച തിരക്കഥാകൃത്തിന്റെ പേരിനൊപ്പം കൊലക്കേസ് പ്രതിയുടെ ചിത്രം ചേർത്താണ് ബുള്ളറ്റിൻ അച്ചടിച്ചിറക്കിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലാണ് ഉദ്യോഗാർത്ഥികളെയും പൊതുജനങ്ങളെയും ഒരുപോലെ ഞെട്ടിച്ച ഈ ഗുരുതരമായ പിഴവ് സംഭവിച്ചത്.

വിവരങ്ങൾ കൃത്യമായി പരിശോധിക്കാതെയും യാതൊരു ജാഗ്രതയുമില്ലാതെയും തയാറാക്കിയ പേജാണ് പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ പുറത്തുവന്നത്. സംഭവം വിവാദമായതോടെ പിഎസ്‌സി അധികൃതർ വാർത്തയോട് പ്രതികരിക്കുകയും തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു. എന്നാൽ ഡിജിറ്റൽ ലേഔട്ടിലോ എഡിറ്റിങ്ങിലോ എവിടെയാണ് കൃത്യമായി ഈ പിഴവ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇപ്പോഴും അധികൃതർ തയ്യാറായിട്ടില്ല. ഗൗരവമേറിയ ഒരു പൊതുവിജ്ഞാന രേഖയിൽ കൊലക്കേസ് പ്രതിയുടെ ചിത്രം അച്ചടിച്ചുവന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Latest Articles