Friday, May 10, 2024
spot_img

‘കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച, ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം’; ഫയർ ഫോഴ്സ് മേധാവി

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് ഉണ്ടായത് കൊച്ചി കോർപ്പറേഷന്റെ ഗുരുതര സുരക്ഷാ വീഴ്ചയാണ്. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണം. 2019ലും, 2020ലും തീപിടിത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കർശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അസ്വാഭാവിക തീപ്പിടുത്തിൽ സമഗ്ര പോലീസ് അന്വേഷണം വേണം. ബ്രഹ്മപുരത്ത് പോലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്ത് തീപിടിച്ചത് മാർച്ച 2ന്.തീയണച്ചത് മാർച്ച് 14ന് .കൊച്ചി നഗരവാസികളെ വിഷപുക ശ്വസിപ്പിച്ചതിന് കാരണക്കാർ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ബ്രഹ്മപുരം തീപിടുത്തം ദേശീയ തലത്തിൽ തന്നെ വാർത്തയായതോടെ മുഖം രക്ഷിക്കാൻ പ്രഖ്യാപിച്ചത് മൂന്ന് അന്വേഷണങ്ങൾ. ഒന്ന് തീപിടുത്തത്തിലെ പോലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്‍റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗദ്ധ സംഘം. ഇതിൽ മൂന്നാമത്തെ സംഘത്തിന്‍റെ പ്രവർത്തനം തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles