വീണ്ടും കൈത്താങ്ങുമായി സേവാഭാരതി. അവിടെ ആരുമെത്തുമായിരുന്നില്ല സേവാഭാരതിയല്ലാതെ… ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും ഒറ്റ ദിവസം കൊണ്ട് പഴയജീവിതം തിരികെ നല്‍കുവാനുള്ള പരിശ്രമത്തിലായിരുന്നു സ്ത്രീകളടക്കം ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകര്‍. അവര്‍ കൊക്കയാര്‍ പാലത്തിന് പകരം അഞ്ചടി വീതിയില്‍ പന്ത്രണ്ട് മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചു. തകര്‍ന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത തീര്‍ത്തു.

