Monday, December 29, 2025

തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴ് നക്‌സലുകള്‍ കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ ഏഴ് നക്‌സലുകള്‍ കീഴടങ്ങി. ഇവര്‍ ഏഴ് പേരുടെയും തലയ്ക്ക് ആകെ 33.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്. മൂന്ന് പേര്‍ സ്ത്രീകളാണ്.

രാകേഷ് എന്ന ഗണേഷ് സനകു ആച്ല, ദേവിദാസ് എന്ന മണിറാം ആച്ല, derഅഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് കീഴടങ്ങിയത്.

രാകേഷ് നക്‌സല്‍ സംഘത്തിന്റെ കമ്മാന്ററും ദേവി nദാസ് അദ്ദേഹത്തിന്റെ ഡപ്യൂട്ടിയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് നക്‌സലുകളാക്കുന്നതിലും നക്‌സലിസത്തില്‍ മനംമടുത്തുമാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞു.

ഈ വര്‍ഷം ഗഡ്ചിറോളിയില്‍ മാത്രം 23 നക്‌സലുകള്‍ കീഴടങ്ങി. 21 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു

Related Articles

Latest Articles