Tuesday, May 14, 2024
spot_img

കടുത്ത ആരോഗ്യപ്രശ്നങ്ങൾ ? മറ്റൊരു സീനിയർ നേതാവ് കൂടി അമേരിക്കയിലേക്ക്…

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക്. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചു. അതേസമയം അദ്ധ്യക്ഷ ചുമതല മറ്റാര്‍ക്കും നല്‍കില്ല. മാസങ്ങളായി കേരളത്തില്‍ ചികിത്സയിൽ തുടരവെയാണ് പരിശോധനക്കും ചികിത്സയ്ക്കുമായി കെ സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.

കേരളത്തിലുള്ള ചികിത്സ പോരെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കുമെന്നും ഓണ്‍ലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, കെ സുധാകരന്റെ അഭാവത്തിൽ അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടിയെ ചലിപ്പിക്കുക. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഡിജിപി ഓഫിസ് മാര്‍ച്ചിന് കെ സുധാകരന്‍ തന്നെ നേതൃത്വം നല്‍കും.

Related Articles

Latest Articles