കായംകുളം: കാപ്പില്‍ സ്വദേശിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ പിടിയിലായി.
കറ്റാനം സ്വദേശിയും തെക്കേ മങ്കുഴി പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടിക്കുളയാണ് അറസ്റ്റിലായത്.
22ന് രാവിലെ വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന ബാലികയെ തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടു പോകുകയും തുടർന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

