Monday, October 19, 2026

വീട്ടിലും സുരക്ഷയില്ല! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 9 വർഷം കഠിന തടവും പിഴയും

പട്ടാമ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛനെതിരെ നടപടി. ഒറ്റപ്പാലത്ത് 13 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവിൽ താമസിക്കുന്ന വീട്ടിലും പഴയ വീട്ടിലും വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.

Related Articles

Latest Articles