പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കുറ്റപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയോട് പ്രണയം നടിച്ച് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
കുറ്റപ്പുഴ മാടൻമുക്ക് കരിന്താഴെ വീട്ടിൽ അരുൺ കുമാറിനെയാണ് ഇന്നലെ ഉച്ചയോടെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തിരുവല്ല സ്വദേശിനിയായ 17 കാരി നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടു മണിയോടെ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

