Saturday, October 17, 2026

സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചാണ് കൊല്ലം ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള മരിച്ചത്. ആർ.എസ്.പി നേതാവാണ് തുളസീധരൻ പിള്ള.

കൊല്ലം ചവറ എം.എ.സി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റിലേക്ക് തുളസീധരൻ പിള്ള സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ തുളസീധരൻ പിള്ള മരിച്ചു.

Related Articles

Latest Articles