Thursday, June 13, 2024
spot_img

വനിത കോസ്റ്റൽ വാർഡന് നേർക്ക് പീഡന ശ്രമം ; സിവിൽ പോലീസ് ഓഫിസർ ആദർശിനെതിരെ കേസ്

തിരുവനന്തപുരം: പൂവാർ കോസ്‌റ്റൽ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ആദർശിനെതിരെ പൂവാർ പോലീസ് കേസെടുത്തു. സ്റ്റേഷന് ഉള്ളിൽ ചായ ഇട്ടുകൊണ്ട് നിൽക്കുകയായിരുന്നു കോസ്റ്റൽ വാർഡനായ യുവതിയെ പിന്നിലൂടെ എത്തിയ ആദർശ് ശരീരത്തിൽ സ്പർശിക്കുകയും ലൈം​ഗിക അതിക്രമ ശ്രമം നടത്തിയെന്നുമാണ് പരാതി.

സംഭവത്തെ തുടർന്ന് വനിത കോസ്റ്റൽ വാർഡൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. വനിതാ സെൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ആദർശിനെതിരെ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു.

Related Articles

Latest Articles