കന്യാകുമാരി : മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിലെ പ്രശസ്തമായ ഹിന്ദു സമ്മേളനം തടയാനുള്ള തമിഴ്നാട് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പ്രതിഷേധത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ തെരുവുകളിൽ ഭക്തജനങ്ങൾ ഇന്നലെ ചിരാതുകൾ തെളിയിച്ച് പ്രതിഷേധിച്ചു.എൺപത്തൊന്പത് വർഷമായി തുടരുന്ന സമ്മേളനം ഇക്കുറി നടത്താൻ അനുവദിക്കില്ലെന്ന ഡി എം കെ മന്ത്രി മനോ തങ്കരാജിന്റെ പ്രഖ്യാപനം കലാപം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണെന്ന് മണ്ടയ്ക്കാട് വിദ്യാപീഠം ചെയർമാൻ സ്വാമി ചൈതന്യാനന്ദ മഹാരാജ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.ഹിന്ദു സേവാസംഘത്തെ ഒഴിവാക്കി സമാന്തര സമ്മേളനം നടത്താനുള്ള സർക്കാരിന്റെ ശ്രമം അനുവദിക്കില്ല. 1982 ലെ കലാപത്തിലേക്ക് വീണ്ടും മണ്ടയ്ക്കാ ട് ക്ഷേത്രത്തെ നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിൽ ക്ഷേത്രത്തിനും ക്ഷേത്രാരാധനയ്ക്കും വേണ്ടി സമരം ചെയ്യേണ്ടിവന്ന പാരമ്പര്യമാണ് ഹിന്ദുക്കൾക്ക്.മണ്ടയ്ക്കാടിനെ ആ സ്ഥിതിയിലേക്ക് നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ ക്ഷേ ത്രങ്ങളിലും നാളെ ഹിന്ദുസമ്മേളന ങ്ങൾ നടത്താനും വീടുകളിൽ ദീപം തെളിക്കാനും സ്വാമി ആഹ്വാനം ചെയ്തു.മാർച്ച് അഞ്ചിനാണ് മണ്ടയ്ക്കാ ട് അമ്മൻ കോവിലിലെ പവിത്രമാ യ കൊടെ മഹോത്സവത്തിന്റെ ഭാ ഗമായി ഹിന്ദുസമ്മേളനം നടക്കുന്ന ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർ രാജൻ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.രാഷ്ട്രീയ പ്രസംഗങ്ങൾ ഉണ്ടായാൽ സർക്കാർ നിരീക്ഷിക്കുന്നതിലും തടയുന്നതിലും എതിരല്ല.എന്നാൽ സമ്മേളനം തന്നെ രാഷ്ട്രീയമാണെന്ന ആരോപണം ശരിയല്ല.കന്യാകുമാരി ജില്ലാഭരണകൂടം ഹിന്ദു വിരുദ്ധ സമീപനമാണ് പിന്തുടരുന്നതെന്ന് സ്വാമി ചൈതന്യാനന്ദ ചൂണ്ടിക്കാട്ടി

