Tuesday, October 20, 2026

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി !ബം​ഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊൽക്കത്ത : സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് പരാതിക്കാരി മൊഴി നൽകാനെത്തിയത്.

2009 ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു.
നേരിട്ട മോശം അനുഭവം ഉടനെ തന്നെ ജോഷി ജോസഫിനെ നടി അറിയിക്കുകയും നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കേസിൽ ബംഗാളി നടിയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആരോപണത്തിനെത്തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം ഒഴിഞ്ഞിരുന്നു. നടിയുടെ പരാതിയിൽ ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് രഞ്ജിത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles