പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് പ്രതി. 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനെതിരെയുള്ള പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിനെ തുടർന്ന് അറസ്റ്റ് ചെയ്തു.
മുന്പും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഇത്തരം ലൈംഗികാതിക്രമങ്ങൾ നടന്നിരുന്നു. കേരളത്തിന് തന്നെ അപമാനകരമാണിത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

