Saturday, May 18, 2024
spot_img

മദ്രസയിലെത്തിയ ആറുവയസുകാരിയോട് ലൈംഗികാതിക്രമം;പ്രതി അബ്ദുൾ സമദ് പിടിയിൽ

ഭോപ്പാൽ: മദ്രസയിലെത്തിയ ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രദേശത്തെ മർക്കസ് മസ്ജിദിലെ മൗലാനയായ അബ്ദുൾ സമദിനെ പോലീസ് പിടികൂടി.മദ്ധ്യപ്രദേശിലെ ഖണ്ഡവ ജില്ലയിലെ മൊഗട്ടിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

സംഭവമറിഞ്ഞയുടൻ നാട്ടുകാർ മസ്ജിദിന് ചുറ്റും തടിച്ചുകൂടി. പ്രാണരക്ഷാർത്ഥം മസ്ജിദിലേക്ക് ഓടിക്കയറിയ മൗലനാ തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ച് വാതിൽ കൊട്ടിയടച്ചു. പോലീസെത്തി നാട്ടുകാരെ അനുനയിപ്പിച്ച ശേഷം അബ്ദുൾ സമദിനെ പിടികൂടുകയായിരുന്നു.തുടർന്ന് പോലീസ് പോക്‌സോ ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി

Related Articles

Latest Articles