Monday, May 27, 2024
spot_img

ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം;രോഗി കസ്റ്റഡിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനമേറ്റു.സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം.ശോഭയ്ക്ക് മർദ്ദനത്തിൽ കൈയ്ക്കു പരുക്കേറ്റു.പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സർജറി ഒപിയിൽ വൃക്കയിലെ കല്ലിന് ചികിൽസ തേടിയെത്തിയതായിരുന്നു രോഗി. ഇയാളോട് രോഗവിവരങ്ങൾ വിശദീകരിക്കുമ്പോൾ പ്രകോപിതനാകുകയും ഡോക്ടറെ അടിക്കുകയുമായിരുന്നു.
തലയ്ക്കു നേരെ വന്ന അടി തടുത്തപ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. ഡോക്ടർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ശോഭ ആവശ്യപ്പെട്ടു. ആത്മാർഥമായി ജോലി ചെയ്യുമ്പോൾ ആളുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്നും അവർ പറഞ്ഞു.

Related Articles

Latest Articles