Tuesday, May 14, 2024
spot_img

ഭീകരർക്ക് വേണ്ടി പണപ്പിരിവ് ! രാജ്യ വിരുദ്ധ സംഘങ്ങളെ വലയിലാക്കി എൻ ഐ എ; ജമ്മു കശ്‌മീരിൽ 14 ഇടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌

ശ്രീനഗർ: ഭീകര സംഘടനകൾക്ക് ഫണ്ടിംഗ് നടത്തുന്ന സംഘങ്ങൾക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി കശ്മീരിൽ എൻ ഐ എയുടെ വ്യാപകമായ റെയ്‌ഡ്‌. 14 കേന്ദ്രങ്ങളിൽ ഒരേ സമയം റെയ്‌ഡ്‌ നടക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഒരാൾ പിടിയിലായതായും റിപ്പോർട്ടുണ്ട്. പിടിയിലായ ആൾ കുൽഗാം സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികെയാണ്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എൻ ഐ എ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ പരിശോധനകൾ.

തീവ്രവാദ സംഘടനകൾക്ക് താഴ്വരയിൽ സഹായം ചെയ്തുകൊടുക്കുന്ന ചില ഗ്രൂപ്പുകൾ മാസങ്ങളായി എൻ ഐ എ യുടെ നിരീക്ഷണത്തിലായിരുന്നു. ഭീകര സംഘടനകൾ രാജ്യത്തെ ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്യുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് നേരത്തെ എൻ ഐ എ രാജ്യവ്യാപക റെയ്‌ഡുകൾ നടത്തിയിരുന്നു. കശ്‌മീരിൽ 2019 നു ശേഷം ഭീകര പ്രവർത്തനങ്ങളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ഭരണ പ്രദേശമായി മാറിയതോടെ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. സമാധാനം അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾക്കുള്ള ഫണ്ടിംഗ് നടത്തുന്ന സംഘങ്ങളെയാണ് ഇപ്പോൾ എൻ ഐ എ വലയിലാക്കിയിരിക്കുന്നത്.

Related Articles

Latest Articles