Sunday, September 27, 2026

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഗൈനക്കോളജിസ്റ്റ് പിടിയില്‍

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സനല്‍ കുമാറാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവന്‍കോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെവച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

Related Articles

Latest Articles