Sunday, December 21, 2025

ധനുവച്ചപുരത്ത് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ പ്രവർത്തകർ തല്ലിച്ചതച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകളുടെ (SFI Attack) അഴിഞ്ഞാട്ടം. ർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ പ്രവർത്തകർ തല്ലിച്ചതച്ചുവെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ധനുവച്ചപുരത്ത് ആണ് സംഭവം.

ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് പാറശ്ശാല ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു അക്രമം നടന്നത്. ക്യാമ്പസിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ വികാസിനോട് പ്രവർത്തകർ കൊടി പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വികാസ് ഇതിന് വിസമ്മതിച്ചു.

തുടർന്നാണ് എസ്എഫ്‌ഐ- സിപിഎം പ്രവർത്തകർ ചേർന്ന് വികാസിനെ മർദ്ദിച്ചത്. പോലീസിൽ പരാതി നൽകിയാൽ പഠിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ വികാസിനെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്നാണ് വിവരം. മർദ്ദനമേറ്റ് അവശനായ വികാസിനെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധനുവച്ചപുരം ഐടിഐയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് വികാസ്. വികാസ് കോളേജിൽ പോകാൻ തുടങ്ങിയിട്ട് നാല് ദിവസം മാത്രമേ ആയുള്ളൂവെന്ന് പിതാവ് പറഞ്ഞു.

Related Articles

Latest Articles