Tuesday, May 14, 2024
spot_img

തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ് യു സംഘർഷം; വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ് യു അഴിഞ്ഞാട്ടം(SFI-KSU Attack In Trivandrum). ലോ കോളേജിൽ ആണ് സംഭവം. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോളേജിലെ വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നേരത്തെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കെഎസ് യു-എസ്എഫ്‌ഐ പ്രവർത്തകർക്കിടയിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതാണ് പിന്നീട് സംഘർഷത്തിലേയ്‌ക്ക് വഴിമാറിയതെന്നാണ് ലോ കോളേജിലെ മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. സംഭവത്തിൽ കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്‌ക്കും മറ്റൊരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റതെന്നാണ് കെഎസ് യു പ്രവർത്തകർ അറിയിച്ചത്. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തോടെ കോളേജിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles