Thursday, January 8, 2026

ഓണ്‍ലൈന്‍ മദ്യവ്യാപാര സ്ഥാപനത്തിനെതിരെ ശബാനാ ആസ്മി : പണം വാങ്ങിയിട്ട് മദ്യം നല്‍കിയില്ലെന്ന് പരാതി

മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനത്തിനെതിരെ പരാതിയുമായി നടിയും ആക്ടിവിസ്റ്റുമായ ശബാനാ ആസ്മി. ലിവിംഗ് ലിക്വിഡ്‌സ് എന്ന സ്ഥാപനം മദ്യം നല്‍കാതെ പറ്റിച്ചു എന്ന പരാതിയുമായിട്ടാണ് ശബാനാ ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും തനിക്ക്
ഇനിയും മദ്യം ലഭിച്ചില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.

പണം നല്‍കിയാണ് മദ്യത്തിന് ഓര്‍ഡര്‍ ചെയ്തിരുന്നത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല കമ്പനി ജീവനക്കാര്‍ തന്റെ ഫോണ്‍ പോലും എടുക്കില്ലെന്നാണ് ശബാനാ ആസ്മി കുറ്റപ്പെടുത്തുന്നത്. താന്‍ ഓണ്‍ലൈനിലൂടെ നടത്തിയ പണമിടപാടിന്റെ വിശദ വിവരങ്ങളും അവര്‍ ട്വിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എത്ര രൂപയ്ക്കാണ് ഓര്‍ഡര്‍ നല്‍കിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശബാനാ ആസ്മി ഇനിയും വ്യക്തമാക്കിയിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCoron

Related Articles

Latest Articles