Monday, January 5, 2026

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണമായും ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ വെര്‍ച്വല്‍ ക്യൂവിന്റെ മേല്‍നോട്ടം വഹിക്കുന്നത് പൊലീസാണ്. ഇതാണ് പൂര്‍ണമായി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഭക്തരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്ത്മാക്കുയ്കയും ചെയ്തു.

അതേസമയം, അടിയന്തര ഘട്ടങ്ങളില്‍ പോലീസിന് വെര്‍ച്വല്‍ ക്യൂ ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. അല്ലാത്ത പക്ഷം വെര്‍ച്വല്‍ ക്യൂവില്‍ ഇടപെടരുതെന്നും വിധിയുണ്ട്. ഇതോടൊപ്പം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലും സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണ അധികാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.

Related Articles

Latest Articles