Sunday, September 27, 2026

മിഥുന മാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീ കോവില്‍ തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് വൈകീട്ട് മുതല്‍ തന്നെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലക്കലില്‍ സ്‌പോട്ട്ബുക്കിങ്ങ് സംവിധാനമുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും.

 

Related Articles

Latest Articles