Monday, May 6, 2024
spot_img

വിമാനത്തിലെ കയ്യേറ്റം; ഇ പി ജയരാജന്റെ എല്ലാ വാദവും പൊളിയുന്നു; ഒരു വര്‍ഷം കഠിനതടവോ, 6 മാസം വരെ വിലക്കോ ലഭിച്ചേക്കും-ഏവിയേഷന്‍ നിമയം ഇ.പി ജയരാജന് കുരുക്കാകാൻ സാധ്യത

തിരുവനന്തപുരം: വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിട്ടില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് സി പി എമ്മിന് വൻ തിരിച്ചടി. ഇതോടു കൂടി വാദി പ്രതിയാക്കുന്ന അവസ്ഥയാണ്. രാജ്യാന്തര വിമാന യാത്രയുടെ നിയമ വ്യവസ്ഥയനുസരിച്ച്‌ വിമാനത്തിനുള്ളില്‍ പിടിച്ച്‌ തള്ളുന്നതും ശാരീരിക ഉപദ്രവത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ഇതാണ് ഇ പി ജയരാജന് വിനയായിരിക്കുന്നത്.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പാള്‍ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേയും പരാതിയുണ്ട്. ഇ.പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തെണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അനൂപ് വി ആര്‍ ഇന്‍ഡിഗോ അധികൃതര്‍ക്ക് രേഖാമൂലം കത്ത് നല്‍കി.

രാജ്യാന്തര വിമാന യാത്രയ്ക്ക് കര്‍ശന നിയമ വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ നിയമവ്യവസ്ഥ ഇ.പി ജയരാജന് കുരുക്കാകുമെന്നാണ് റിപ്പോര്‍ട്ട്. പറക്കുന്ന വിമാനത്തിനുള്ളില്‍ വെച്ചാണ് സംഘര്‍ഷമെങ്കില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ചുമത്തുക. അതേസമയം, വിമാനം ലാ​ന്റ് ചെയ്ത്, വാതിലുകള്‍ തുറന്ന ശേഷമാണ് സംഘര്‍ഷമെങ്കില്‍ എയര്‍പ്പോര്‍ട്ടിലെ നിയമങ്ങളാണ് ബാധമാകുക.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937), പാര്‍ട്ട്-3, ചട്ടം 23 (എ) പ്രകാരം, വിമാനത്തില്‍ ഒരാള്‍ക്കും മറ്റൊരാളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ കഴിയില്ല. നിയമം ലംഘിച്ച്‌ ഇതിലേതെങ്കിലും ചെയ്താല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, 5 ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാം. മറ്റൊരു ചട്ടം സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (2017) ആണ്. ഇതനുസരിച്ച്‌, വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ 3 മാസം വിമാനയാത്രയില്‍ നിന്നു വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ 6 മാസവും. ശാരീരികമായ ഉപദ്രവം എന്നതില്‍ പിടിച്ചുതള്ളലും ഉള്‍പ്പെടും.

Related Articles

Latest Articles