Monday, May 20, 2024
spot_img

ഹിന്ദു സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ തൃണമൂൽ നേതാവും സന്ദേശ്ഖലിയിലെ ഗുണ്ടാനേതാവുമായ ഷാജഹാൻ ഷെയ്ഖ് ഒടുവിൽ അറസ്റ്റിലായി; പിടികൂടിയത് ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം; അറസ്റ്റ് കേന്ദ്ര ഇടപെടലിന്റെയും ഹൈക്കോടതി വിമർശനത്തിന്റെയും പശ്ചാത്തലത്തിൽ

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ കേസുകളിൽ ആരോപണം നേരിടുന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റില്‍. ഷാജഹാൻ ഷെയ്ഖിന് എതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയര്‍ത്തിയ സംഭവം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഷാജഹാൻ ഷെയ്‌ഖിന്റെ അറസ്റ്റ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.മോദി ആറിന് എത്തും മുൻപ് അറസ്റ്റ് ഉണ്ടാകും എന്നുറപ്പായിരുന്നു.

നോർത്ത് 24 പർഗാനാസ് ജില്ലയിൽനിന്ന് ഇന്ന് രാവിലെയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ ‘ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമം’ എന്നീ പരാതികളുമായി ധാരാളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ 55 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്.. രണ്ടു ബി ജെ പി പ്രവർത്തകരെ കൊന്ന കേസിലും പ്രതിയാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന റേഷൻ അഴിമതി കേസിലും ഷാജഹാൻ ഷെയ്ഖ് ആരോപണവിധേയനാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വീട്ടിലെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ മർദിച്ചിരുന്നു. തുടർന്നാണ് ഷെയ്ഖ് ഒളിവിൽ പോകുന്നത്. ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യാൻ സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് എന്നിവർക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

Related Articles

Latest Articles