Tuesday, September 22, 2026

കോഴിക്കോട് ഭീകരാക്രമണക്കേസ്;പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും,വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ‌ഹാജരാക്കും

എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.കാലാവധി നീട്ടാൻ അന്വേഷണ സംഘം അപക്ഷേ നൽകിയേക്കില്ലെന്നാണ് വിവരം.ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ‌ഹാജരാക്കും.പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖിനെ ട്രെയിൻ ബോഗികളുള്ള കണ്ണൂരിലും പെട്രോൾ വാങ്ങിയ ഷൊർണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി വ്യക്തമാക്കി.എഡിജിപി എം.ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയത്.ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട്മറ്റ് സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി.

Related Articles

Latest Articles