Sunday, September 20, 2026

കർണാടക നിയമസഭാതെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ തീപാറുന്ന പോരാട്ടം; പാർട്ടി വിട്ട ജഗദീഷ് ഷെട്ടാറിനെതിരെ മത്സരിക്കുന്നത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്കെ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പത്ത് സ്ഥാനാർത്ഥികളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം പാർട്ടി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്കെ മത്സരിക്കും. തെരഞ്ഞെടുപ്പിന് നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ രണ്ടു സീറ്റുകളിൽ കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

ബിജെപി ഇത് വരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളിൽ ഒന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ എസ് ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗയാണ്. കൂടാതെ, അണ്ണാ ഡിഎംകെ രണ്ടു മണ്ഡലങ്ങൾ കൂടി മത്സരിക്കാൻ വേണമെന്ന് വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles