എലത്തൂർ :കോഴിക്കോട് ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ സമൂഹ മാദ്ധ്യമങ്ങളുടെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച അന്വേഷണം പുരോഗമിക്കുന്നു.കേന്ദ്ര ഏജൻസികളാണ് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനൊപ്പം ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ഏജന്‍സികള്‍ പറയുന്നു.

