Monday, May 20, 2024
spot_img

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറിയുളള സമരങ്ങള്‍ പാടില്ല; ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ദില്ലി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശം ജനങ്ങള്‍ക്ക് ഉണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു.

Related Articles

Latest Articles