Tuesday, June 11, 2024
spot_img

ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത 10 ദിവസം റിയ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പോകരുതെന്നും മുംബൈ വിട്ട് പോകാൻ പൊലീസ് അനുമതി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.

ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരൻ ഷൗവിക്ക് ചക്രബർത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. നേരത്തെ റിയ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഡി.പി.എസ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles