Saturday, June 1, 2024
spot_img

മലയാളത്തിൽ വിലക്ക്; ഷെയിൻ നിഗം തമിഴിലേക്ക് ചുവടുമാറ്റുന്നു

മലയാള ചലച്ചിത്ര നടൻ ഷെയിൻ നിഗം തമിഴിലേക്ക്. ‘വിക്രം 58’ എന്ന ചിത്രത്തിലാണ് ഷെയ്‌ന്‍ നിഗം അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് പുതിയ രംഗപ്രവേശത്തെക്കുറിച്ച് ഷെയിൻ പറയുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെയ്ന്‍, വിക്രം നായകനാകുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരങ്ങൾ. റഷ്യയിൽ വെച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

അതേസമയം, നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്റെ സിനിമകളുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കാന്‍ ഉള്ള തീരുമാനം നിര്‍മാതാക്കളുടെ സംഘടന ഉപേക്ഷിക്കണമെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടിരുന്നു. ഷെയ്‌നിനെ തിരുത്താനുള്ള ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ടെന്നും സംഘടന പറഞ്ഞിട്ടുണ്ട്.

ഷെയ്‌നും നിര്‍മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം എന്നതാണ് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നിലപാട്.പ്രശസ്തിയുടെ പടിവാതിലിൽ എത്തിയപ്പോഴേ വിവാദനായകനായി മാറിയ ഷെയിൻ മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ വിമർശനത്തിന് വിധേയനായിരുന്നു.

Related Articles

Latest Articles