Thursday, May 16, 2024
spot_img

അമേരിക്കയിലെ കാലിഡോണിയ ബീച്ചിൽ സ്രാവിന്റെ ആക്രമണം ; ഓസ്‌ട്രേലിയൻ പൗരനായ വിനോദസഞ്ചാരി കൊല്ലപ്പെട്ടു

കാലിഡോണിയ : ഫ്രഞ്ച് പസഫിക് പ്രദേശമായ ന്യൂ കാലിഡോണിയയിലെ ചാറ്റോ-റോയൽ ബീച്ചിന് സമീപം ഇന്നലെയുണ്ടായ സ്രാവിന്റെ ആക്രമണത്തിൽ 59 കാരനായ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. സ്രാവ് ആക്രമിക്കുമ്പോൾ കരയിൽ നിന്ന് 150 മീറ്റർ അകലെ കടലിൽ നീന്തുകയായിരുന്നു ഇയാളെന്ന് അധികൃതർ പറഞ്ഞു.

സമീപത്ത് ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ ഉടനടി രക്ഷാപ്രവർത്തനം നടത്തി ഇയാളെ കരയിലെത്തിച്ചെങ്കിലും അപ്പോൾ തന്നെ മരിച്ചു. സ്രാവിന്റെ ആക്രമണത്തിൽ കാലിലും ഇരുകൈകളിലും വലിയ മുറിവേറ്റിരുന്നു. നൗമിയയുടെ തെക്ക് ഭാഗത്തുള്ള ചാറ്റോ-റോയൽ ബീച്ചിൽ നടന്ന സംഭവത്തിന് നിരവധി ആളുകൾ ആ സമയത്ത് വെള്ളത്തിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് പോലീസ് പ്രദേശം ഒഴിപ്പിച്ചു.

,പ്രദേശത്തെ മിക്ക ബീച്ചുകളും അടച്ചുപൂട്ടാനും സ്രാവുകളെ ബീച്ചുകളിൽ നിന്ന് തുരത്തുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കാനും നൗമിയയുടെ മേയർ സോണിയ ലഗാർഡെ ഉത്തരവിട്ടു.
ഇവയെ കണ്ടെത്തുന്നതിനായി ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഇന്നലെ തിരച്ചിൽ നിർത്തിവയ്ക്കുന്നതിന് മുമ്പ് രണ്ട് സ്രാവുകളെ കണ്ടതായും പോലീസ് പറഞ്ഞു. ചാറ്റോ-റോയൽ ബീച്ചിനടുത്ത് കഴിഞ്ഞ മാസം 49 കാരനായ നീന്തൽക്കാരനും സ്രാവ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

Related Articles

Latest Articles