Tuesday, October 20, 2026

കോൺഗ്രസ്സ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ;മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

മുംബൈ : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്.കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം.പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം.

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുംബൈയിൽ തുടരുകയാണ്. ഖാർഗെയ്ക്ക് ലഭിച്ചതിൽ നിന്നും വ്യത്യസ്തമായി തണുപ്പൻ സ്വീകരണമാണ് തരൂരിന് മുംബൈയിലും ലഭിച്ചത്. പ്രധാന നേതാക്കളാരും തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നില്ല. പല നേതാക്കളും പ്രചാരണ പരിപാടിയിലേക്ക് എത്തുന്നതിന് അസൗകര്യം അറിയിച്ചതായി തരൂർ വ്യക്തമാക്കി.

Related Articles

Latest Articles