Tuesday, May 21, 2024
spot_img

തണുപ്പ് കാലത്തിടുന്ന കോട്ടിനെ കുറിച്ചാണോ ചർച്ച; മൂന്ന് കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടി പ്രചരണം നടത്തേണ്ടതില്ലെന്ന് പ്രതികരിച്ച് എം എം ഹസൻ

ശശി തരൂർ യുഡിഎഫിന്റെ അഭിമാനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്കോട്ടിനെ കുറിച്ച് ചർച്ച നടത്തുന്നവർ യുഡിഎഫ് അധികാരത്തിൽ വരരുതെന്ന് കരുതുന്നവരാണ്. തരൂർ തണുപ്പ് കാലത്തിടുന്ന കോട്ടിനെക്കുറിച്ചാണോ ഈ ചർച്ചയെന്നും ഹസൻ പരിഹാസത്തോടെ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺഗ്രസിനില്ലെന്നും എം എം ഹസൻ പറഞ്ഞു.

പാർട്ടിയിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഗ്രൂപ്പ് എന്ന തരത്തിൽ വ്യാഖ്യനിക്കുന്നു. മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന് മറുപടിയില്ല. മൂന്ന് കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടി പ്രചരണം നടത്തേണ്ട കാര്യമില്ലെന്നും ഹസൻ പ്രതികരിച്ചു.

Related Articles

Latest Articles