Friday, May 10, 2024
spot_img

മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കഴിച്ചത് സഹപാഠിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം

കണ്ണൂർ: ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ . മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത് നിലവിൽ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ വെച്ച ശേഷം കുട്ടികളെ ഡിസ്ചാർജ് ചെയ്യും. അവശത കണ്ടാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.

Related Articles

Latest Articles