Thursday, October 8, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരാമർശം; ശശി തരൂരിനെതിരെ സമന്‍സ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളുമായി താരതമ്യം ചെയ്‌തെന്നാരോപിച്ച്‌ ശശി തരൂരിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സമന്‍സ്. ബിജെപി നേതാവ് രാജീവ് ബാബ്ബര്‍ നല്‍കിയ പരാതിയിലാണ് ജൂണ്‍ ഏഴിന് ഹാജരാകാന്‍ ദില്ലി കോടതി തരൂരിന് സമന്‍സ് അയച്ചത്.

ബെംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ വച്ചാണ് ഒരു ആര്‍എസ്‌എസ് നേതാവ് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിശേഷിപ്പിച്ചതായി തരൂര്‍ പറഞ്ഞത്. തരൂരിന്റെ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്.

ശിവഭക്തരുടെ വിശ്വാസത്തെ അപമാനിച്ചുകൊണ്ട് മനഃപൂര്‍വം തങ്ങളുടെ മതവികാരത്തെ അക്രമിക്കുകയാണ് തരൂര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പ് പ്രകാരം അപകീര്‍ത്തിപ്പെടുത്തലാരോപിച്ചാണ് പരാതി നല്‍കിയത്.

Related Articles

Latest Articles