Saturday, May 18, 2024
spot_img

ഷീബ ശ്യാമപ്രസാദ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ

തിരുവനന്തപുരം: അവതാരകയും, നർത്തകിയും,ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു.അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാലിന്റെ മരുമകളുമാണ്.

പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ.ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു ഷീബ. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. . സംസ്‌കാരം ബുധനാഴ്ച ഉച്ചയ്‌ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Related Articles

Latest Articles