Sunday, May 19, 2024
spot_img

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇനി യുഎഇയുടെ പുതിയ പ്രസിഡന്റ്. ഇന്ന് ചേർന്ന യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെത്തുടർന്നാണ് സ്ഥാനാരോഹണം

അതോടൊപ്പം അബുദാബിയുടെ 17-ാമത് ഭരണാധികാരിയായും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേൽക്കും. 2004 മുതൽ അബുദാബി കിരീടാവകാശിയായും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും സേവനമനുഷ്ടിച്ചു വരുന്ന ഷെയ്ഖ് ഖലീഫയുടെ അർദ്ധസഹോദരൻ കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്.

അതേസമയം ഷെയ്ഖ് ഖലീഫ ആരോഗ്യപ്രശ്‌നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പുതിയ പ്രസിഡൻറിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles