Tuesday, May 7, 2024
spot_img

നരസിംഹ ജയന്തി; എല്ലാ ദുരിതകഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടാൻ നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കൂ; ഈ മന്ത്രം ചൊല്ലിയാൽ ഇരട്ടിഫലം

വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുർത്ഥി ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. മേയ് 14,15 തീയതികളിലായാണ് ഈ വർഷത്തെ നരസിംഹ ജയന്തി ഭഗവാൻ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി.

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. ശരിയായ രീതിയിൽ ഈ ദിവസം നരസിംഹ മൂർത്തിയെ ആരാധിക്കുന്നതിലൂടെ ഏറ്റവും വലിയ കഷ്ടപ്പാടുകളെ പോലും അതിജീവിക്കാൻ ഭഗവാൻ സഹായിക്കുമെന്നാണ് വിശ്വാസം.

പുരുഷന്റെ ഉടലും സിംഹത്തിന്റെ തലയുമുള്ളതുകൊണ്ടാണ് ഈ അവതാരത്തെ നരസിംഹം എന്ന് പറയുന്നത്. രക്ഷകനായാണ് നരസിംഹ സ്വാമിയെ കണക്കാക്കുന്നത്. അതിനാൽ ഈ ദിവസം നരസിംഹ മൂർത്തിയെ ആരാധിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ, കോടതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം പെട്ടെന്ന് തന്നെ മാറ്റി അനുഗ്രഹം നൽകുന്നു.

സമയം

വൈകിട്ട് നാലര മുതൽ ഏഴ് വരെയാണ് നരസിംഹ പൂജ ചെയ്യാനുള്ള ശുഭ മുഹൂർത്തം.

വ്രതം

നരസിംഹ ജയന്തി ദിവസം ഉപവാസമനുഷ്ഠിച്ച് മറ്റുള്ളവർക്ക് ദാനധർമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ഈ ദിവസം അന്നദാനം നടത്തുന്നതും പുണ്യമാണ്. വിവാഹ കാര്യത്തിലും ജോലിക്കാര്യത്തിലും തടസങ്ങൾ നേരിടുന്നവർ ഈ ദിവസം വ്രതമെടുക്കുന്നത് ഉത്തമമാണ്. ഈ ദിവസം വൈകിട്ട് ശുദ്ധിയായി പൂജാമുറിയിൽ വിളക്ക് കൊളുത്തി തുളസിയില കൊണ്ട് നരസിംഹ മൂർത്തിക്ക് അർച്ചന നടത്തണം. നരസിംഹ മൂർത്തിയുടെ ചിത്രം വീട്ടിൽ ഇല്ലെങ്കിൽ വിഷ്ണു ഭഗവാന്റെ ചിത്രത്തിൽ അർച്ചന നടത്തുന്നതും നല്ലതാണ്. പൂജ ചെയ്യുമ്പോൾ പാലോ പാൽ പായസമോ പഴ വർഗങ്ങളോ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. മഹാനരസിംഹ മന്ത്രം അല്ലെങ്കിൽ ‘ഓം നമോ നാരായണായ’ എന്ന് ജപിക്കണം.

മഹാനരസിംഹ മന്ത്രം

ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ഈ മന്ത്രം 108തവണ ചൊല്ലുന്നത് വളരെ നല്ലതാണ്. വീട്ടിൽ പൂജ ചെയ്യാൻ കഴിയാത്തവർക്കും നെയ് വിളക്ക് കൊളുത്തി ഈ മന്ത്രം ജപിച്ചാൽ ഫലം ലഭിക്കുന്നതാണ്. ഇന്ന് വൈകിട്ട് 3.22മുതൽ നാളെ ഉച്ചതിരിഞ്ഞ് 12.45വരെയാണ് നരസിംഹ ജയന്തി വരുന്നത്. സന്ധ്യാ സമയത്ത് അവതാരമെടുത്തിനാൽ ഈ സമയം പ്രാർത്ഥിക്കുന്നവർക്ക് ഭഗവാൻ അനുഗ്രഹം നൽകുമെന്നാണ് വിശ്വാസം. നാളെ ഉച്ചയ്ക്ക് 12.45ന് ശേഷമാണ് വ്രതം അവസാനിപ്പിക്കേണ്ടത്.

നരസിംഹാവതാരം

മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് പിന്‍ തലമുറക്കാരനായ ഹിരണ്യകശിപുവില്‍ ഭഗവാനോട് പകയുണ്ടായി.തുടർന്ന് മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ് ചെയ്ത് വരങ്ങള്‍ നേടാനും അസുരരാജാവ് തീരുമാനിച്ചു.

എന്നാൽ ഹിരണ്യകശിപുവിന്‍റെ കഠിനതപസില്‍ സന്തുഷ്ടനായ ബ്രഹ്മാവിന് അദ്ദേഹം ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കേണ്ടി വന്നു. മനുഷ്യനാലും മൃഗത്താലും മരണമുണ്ടാകരുത്, പകലും രാത്രിയിലും കൊല്ലപ്പെടരുത്, വീട്ടിനുള്ളിലും പുറത്തുംവച്ച് മരണം സംഭവിക്കരുത് എന്നിവയായിരുന്നു ബ്രഹ്മാവ് ഹിരണ്യകശിപിനു നല്‍കിയ വരങ്ങള്‍.

അങ്ങനെ വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്‍ക്കും സന്യാസിമാര്‍ക്കുമെതിരെ തിരിഞ്ഞു. വിഷ്ണുവിന്‍റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിന്‍റെ അതിക്രമങ്ങളില്‍ ഭയചിത്തരായ ദേവന്മാരും സന്യാസികളും വിഷ്ണുവിനെ അഭയം തേടി.പക്ഷെ വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്‍ക്ക് ഉറപ്പു നല്കി.

ഇതേസമയം ഹിരണ്യകശിപുവിനും കയാദുവിനും പ്രഹ്ളാദന്‍ എന്ന പുത്രന്‍ ജനിച്ചു. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്‍ഷി നാരദന്‍ മഹാവിഷ്ണുവിന്റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ളാദന്‍ കേള്‍ക്കാനിടയായി. കയാദുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിന്‍റെ ഫലമായി പ്രഹ്ളാദന്‍ നാരദവചനങ്ങള്‍ ശ്രവിച്ചത്. ഇത് ജനനം മുതല്‍ക്കേ പ്രഹ്ളാദനെ വിഷ്ണുഭക്തനാക്കി. ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ളാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിനു വേണ്ടി സകല വിദ്യകളും പ്രയോഗിച്ചു നോക്കി. വിഷ്ണുദ്വേഷിയായി മനംമാറ്റം വരുത്തുന്നതിന് പ്രത്യേക വിദഗ്ദ്ധനായ ഗുരുവിന്‍റെ ഭവനത്തില്‍ത്തന്നെ കുട്ടിയെ താമസിപ്പിച്ചു.

എന്നാൽ ഗുരുവും മറ്റുപദേഷ്ടാക്കളെല്ലാവരും കാലക്രമേണ വിഷ്ണുഭക്തന്മാരായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഇത് അസുരരാജാവില്‍ പുത്രനോടുള്ള ക്രോധം വര്‍ദ്ധിപ്പിച്ചു. പ്രഹ്ളാദനെ ജീവാപായം വരുത്തുന്നതിന് മദയാനകളുടെ മുന്‍പില്‍ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയ കുത്തുകള്‍ ലക്ഷ്യം തെറ്റി കൊമ്പുകള്‍ ഭൂമിയില്‍ ആണ്ട് ഒടിഞ്ഞുപോയി. വീണ്ടും ക്രൂര സര്‍പ്പങ്ങളെ നിയോഗിച്ചു.

ഒടുവിൽ മഹാവിഷ്ണു നരസിംഹ അവതാരം എടുക്കുകയും ബ്രഹ്മാവിന്റെ വരത്തെ മാനിച്ചുകൊണ്ട് ഹിരണ്യകശിപുവിനെ തന്റെ മടിയിൽ കിടത്തി നഖം കൊണ്ടാണ് നിഗ്രഹിക്കുന്നത്. അപ്പോഴാണ് ഭഗവാൻ വിഷ്ണു നരസിംഹത്തിന്റെ അവതാരം എടുത്തത്
ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കാനായി മഹാവിഷ്ണു വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ അവതാരം എടുത്തത്. ഇക്കാരണത്താലാണ് ഇന്നേദിവസം നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.

Related Articles

Latest Articles