Wednesday, May 8, 2024
spot_img

അപ്രതീക്ഷിത നീക്കം; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു;രാജി ബിജെപി നിർദ്ദേശപ്രകാരമെന്ന് റിപ്പോർട്ട്

അഗർത്തല: ത്രിപുരയുടെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. . ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗവർണർ സത്യദേവ് ആര്യയ്‌ക്ക് കൈമാറിയെന്ന് രാജിക്കത്ത് ബിപ്ലബ് കുമാർ അറിയിച്ചു

കഴിഞ്ഞ ദിവസം അദ്ദേഹം ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിന് പത്ത് മാസം ബാക്കി നിൽക്കെയാണ് ബിപ്ലബ് കുമാർ ദേബ് രാജി വെച്ചിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ തിരിഞ്ഞെടുക്കാൻ പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകുന്നേരം നടക്കും.

മാത്രമല്ല ഇതിനായി രണ്ട് നിരീക്ഷകരെ ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. യോഗത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറൽ സെക്രട്ടറി വിനോദ് തവ്‌ഡെയും പങ്കെടുക്കും.

Related Articles

Latest Articles