Tuesday, December 30, 2025

പഞ്ചാബിലെ ഗുരുദാസ്പുരില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലെ ഗുരുദാസ്പുരില്‍ ശിവസേന നേതാവ് അജയ് താക്കൂര്‍ (25) വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് കയറാന്‍ സ്റ്റാന്‍ഡിലെത്തിയ അജയ് താക്കൂറിനു നേര്‍ക്ക് ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ അജയ് താക്കൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

Related Articles

Latest Articles