Sunday, May 5, 2024
spot_img

രാമന്‍റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് ശിവസേന: ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ചു കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്രമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെ രംഗത്ത്. ഹിന്ദുത്വ പേറ്റന്‍റ് ബിജെപിയ്ക്കല്ലെന്നും, രാമന്‍റെ പേരിൽ ശിവസേന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ശിവസേന രാമനെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. എന്നാൽ ഒരിക്കലും ബിജെപി രാമന്‍റെ പേരിൽ രാഷ്ട്രീയം കളിച്ചിട്ടില്ല. ശിവസേന അവരുടെ ഹിന്ദുത്വ പേറ്റന്റ് കോൺഗ്രസിനും എൻസിപിയ്ക്കും വിറ്റെന്നും റാവുസാഹേബ് പാട്ടീൽ ദൻവെ പറഞ്ഞു.

ഇന്നലെയായിരുന്നു ബിജെപിയ്‌ക്കെതിരെ ആരോപണവുമായി ഉദ്ധവ് താക്കറെ രംഗത്ത് വന്നത്. തുടർന്ന് ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ, ബിജെപി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. കോലാപൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സ്ഥാനാർത്ഥിയുടെ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles